Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ സാമ്പത്തിക വാർഷിക പദ്ധതി നിർവ്വഹണത്തിൽ ജില്ലയിൽ രണ്ടാമത്


ഈരാറ്റുപേട്ട:  ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ 2021- 22 സാമ്പത്തിക വാർഷിക പദ്ധതി നിർവ്വഹണത്തിൽ 101 ശതമാനം വിജയം കൈവരിച്ചു ജില്ലയിൽ രണ്ടാമതെത്തി. നടപ്പു സാമ്പത്തിക വർഷത്തിൽ പൊതുവിഭാഗം, എസ്. സി. പി, ടി. എസ്. പി, ധനകാര്യ കമ്മീഷൻ ഗ്രാന്റ് എന്നിവയിലായി ആകെ 3,64,81,800/- രൂപയുടെ പദ്ധതികളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഈ നേട്ടം കൈവരിച്ചത് എന്ന് പ്രസിഡന്റ്‌ ഓമന ഗോപാലൻ അറിയിച്ചു.



ഉല്പാദന മേഖലയിൽ 50,31,360/-രൂപയും ശുചിത്വം, മാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നിവയ്ക്കായി 25,57,140/-രൂപയും, പാർപ്പിടമേഖലയ്ക്ക് 40,00,837/-രൂപയും, വനിതാ ഘടകപദ്ധതിയിൽ 23,10,000/-രൂപയും കുട്ടികൾ ഭിന്നശേഷിക്കാർ വിഭാഗത്തിൽ 28,45,427/-രൂപയും വയോജനങ്ങൾക്കായി 11,50,000/-രൂപയും പശ്ചാത്തലമേഖലയിൽ 49,50,000/-രൂപയും ആണ് വകയിരുത്തിയത്  എന്ന് പ്രസിഡന്റ്‌ പറഞ്ഞു.


കൂടാതെ ധനകാര്യ കമ്മീഷൻ അവാർഡ് അടിസ്ഥാന ഗ്രാന്റ് 41,51,520/-രൂപയും പ്രത്യേക ഉദ്ദേശ ഗ്രാന്റ് 62,27,280/-രൂപയും മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ 72,19,533/-രൂപയുടെയും പദ്ധതികൾ തൻ വർഷം നടപ്പിലാക്കിയത്. ഭിന്നശേഷിക്കാർക്ക് മുചക്രവാഹനം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനമുറി, എസ്. ടി. വിദ്യാർത്ഥികൾക്ക് മേറിട്ടോറിയസ് സ്കോളർഷിപ്പ്, പാലിയേറ്റിവ് കെയർ, സുഭിക്ഷ കേരളം സ്ഥിരം കൃഷിയ്ക്ക് കൂലിചെലവ് സബ്സീഡി, വനിതകൾക്ക് ഓട്ടോറിക്ഷ സബ്സീഡി, വനിതാ സ്വയം തൊഴിൽ ഗ്രൂപ്പുകൾക്ക് സബ്സീഡി എന്നിവ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ ഈ വർഷം ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ് എന്നും പ്രസിഡന്റ്‌ പറഞ്ഞു

ഭരണസമിതി അംഗങ്ങളുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തന ഫലമായാണ് തൻ വർഷം 100 ശതമാനം പദ്ധതി നിർവ്വഹണം പൂർത്തീകരിക്കുന്നതിന് സാധിച്ചത് എന്ന് പ്രസിഡന്റ്‌ ഓമന ഗോപാലൻ അറിയിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും