ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഫയർ സ്റ്റേഷൻ പുതിയ കെട്ടിട ഉദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനായിരുന്നു.
ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മറ്റക്കാട് പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 42.5 സെന്റ് സ്ഥലത്താണ് ഫയർസ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ മുടക്കി രണ്ട് ഘട്ടങ്ങളായിട്ടാണ് ആധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയവും ഗ്യാരേജ് നിർമ്മാണവും പൂർത്തീകരിച്ചിരിക്കുന്നത്.
യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം രമ മോഹൻ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, വൈസ് പ്രസിഡന്റ് തോമസ് ജോസ്, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ആർ അനുപമ, ഷോൺ ജോർജ്, കേരള ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ ഡോ. ബി സന്ധ്യ ഐപിഎസ്, റീജ്യനൽ ഓഫീസർ അരുൺകുമാർ, ജില്ലാ ഓഫീസർ രാംകുമാർ, ഗ്രാമപഞ്ചായത്ത് അംഗം കെ ആർ മോഹനൻ നായർ, എം ആർ രഞ്ജിത്ത്, പി ആർ വിഷ്ണുരാജ്, ബിന്ദു അജി, സുശീല ഗോപാലൻ, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ റിസ്വാന സവാദ്, സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി കെ പി മധുകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ, ജോഷി മുഴിയാങ്കൽ, മജു പുളിക്കൽ, എം പി മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.