Hot Posts

6/recent/ticker-posts

തള‍ർന്ന കാലുകൾക്ക് പകരം താങ്ങായി ഈ സൗഹൃദം; അലിഫിനെ തോളിലേറ്റി ആര്യയും അ‍ർച്ചനയും


അതിരില്ലാത്ത സൗഹൃദത്തിന്റെ ആഴമറിയിക്കുന്നൊരു ചെറു ദൃശ്യമാണ് നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ വിദ്യാർഥിയായ അലിഫ് മുഹമ്മദും കൂട്ടുകാരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നമ്മൾ അറിഞ്ഞതിലും അപ്പുറത്താണ്.



കൂട്ടുകാരികളുടെ തോളിലിരുന്ന് കോളേജ് ക്യാംപസിൽ പാറി പറക്കുന്നൊരു പയ്യൻ. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് വിദ്യാർഥി അലിഫ് മുഹമ്മദ് കൂട്ടുകാരികളായ ആര്യയുടെയും അർച്ചനയുടെയും സഹായത്തോടെ ക്ലാസ് മുറിയിലേക്ക് പോകുന്ന വീഡിയോ മണിക്കൂറുകൾക്കിടയിലാണ് നവമാധ്യമങ്ങളിൽ തരംഗമായത്. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫിന്റെ എല്ലാമെല്ലാം കൂട്ടുകാരാണ്.



കൂട്ടുകാരെ പറ്റി പറയാൻ അലിഫിനും നൂറു നാവാണ്. കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശി ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ല. പക്ഷേ ആത്മവിശ്വാസം കൊണ്ടും പിന്നെ കൂടപ്പിറപ്പുകളോളം പ്രിയപ്പെട്ട കൂട്ടുകാരുടെ പിന്തുണ കൊണ്ടും വെല്ലുവിളികളെ മറികടക്കുന്നിടത്താണ് ഈ അവസാന വർഷ ബിരുദ വിദ്യാർഥി വ്യത്യസ്തനാകുന്നത്.
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു