കോട്ടയം: ഇന്ത്യൻ കാർഷികനയം സമഗ്രമായി അഴിച്ചു പണിയണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. ഉൽപാദന- വിതരണ- സംസ്കരണ- വിപണന- മൂല്യവർധിത മേഖലകളെ കോർത്തിണക്കിയും നവീകരിച്ചതുമായ പുതിയ കാർഷികനയമാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
സംസ്കരണ- വിതരണ- മൂല്യവർദ്ധിത മേഖലയെ സംയോജിപ്പിച്ചുകൊണ്ട് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ കഴിയും. കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ ക്യാമ്പ് രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ല പ്രസിഡന്റ് എൽബി അഗസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ചീഫ് വിപ്പ് Dr. N ജയരാജ്, സ്റ്റീഫൻ ജോർജ് Ex. MLAജോബ് മൈക്കിൾ MLA, സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA, പ്രഫ. ലോപ്പസ് മാത്യു, Adv റോണി മാത്യു, സണ്ണി തെക്കേടം, Adv. ജോസ് ടോം, Adv. അലക്സ് കോഴിമല, നിർമ്മല ജിമ്മി, സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാലാ, തോമസ് കീപ്പുറം, ബൈജു ജോൺ, സണ്ണി പൊരുന്നക്കോട്ട്, ജെഫിൻ പ്ലാപ്പള്ളി, ആൽബിൻ പേണ്ടാനം, അബേഷ് അലോഷ്യസ്, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, തോമസുകുട്ടി വരിക്കയിൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, മനു മാത്യു, അനൂപ് കെ ജോൺ, ചാർളി ഐസക്ക്, സബിൻ അഴകമ്പ്രയിൽ തുടങ്ങിയവർ സംസാരിച്ചു.