Hot Posts

6/recent/ticker-posts

പാർട്ടിയെ തള്ളിപ്പറഞ്ഞവർ തിരികെ വരാൻ ക്യൂ നിൽക്കുന്നു: ജോസ് കെ മാണി എം.പി


ചക്കാമ്പുഴ: പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കുന്ന മുന്നണിയാണ് എൽ.ഡി.എഫെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. കേരളത്തിന്റെ സർവ്വതോന്മുഖ വികസനമാണ് കേരള കോൺഗ്രസിന്റെ ലക്ഷ്യമെന്നും പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ തള്ളി പറഞ്ഞ് പുറത്തുപോയവർ ഇന്ന് തിരികെ വരാൻ ക്യൂ നിൽക്കുകയാണെന്നും അദേഹം ചക്കാമ്പുഴയിൽ നടന്ന കെ.എം.മാണി സ്മൃതി സംഗമത്തിൽ സ്വീകരണമേറ്റു വാങ്ങി പറഞ്ഞു.



ചക്കാമ്പുഴ ആശുപത്രി കവലയിൽ കേരള കോൺഗ്രസ് (എം) ചക്കാമ്പുഴ വാർഡ് കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയിൽ ജോസ്. കെ. മാണിയേയും, മന്ത്രി റോഷി അഗസ്റ്റിനെയും ചക്കാമ്പുഴയിലേക്ക് ആനയിച്ചു.



സ്വീകരണ സമ്മേളനം ചീഫ് വിപ്പ് പ്രൊഫ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. മുൻ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് പി. ജെ. ജോൺ പുതിയിടത്തുചാലിയേയും ചക്കാമ്പുഴയിലെ മുതിർന്ന പാർട്ടി പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു. ബേബി ഉഴുത്തുവാൽ അദ്ധ്യക്ഷത വഹിച്ചു. ഓസ്റ്റിയൻ കുരിശുംമൂട്ടിൽ, തോമസ് ചാഴികാടൻ എം പി, ജോബ് മൈക്കിൾ എം.എൽ.എ, പി.എം.മാത്യു, രാജേഷ് വാളിപ്ലാക്കൽ, ബൈജു ജോൺ പുതിയിടത്തു ചാലിൽ, സിന്ധു മോൾ ജേക്കബ്ബ്, മഞ്ചു ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്