Hot Posts

6/recent/ticker-posts

കെ.എം.മാണി മെമ്മോറിയൻ ഓപ്പൺ സ്റ്റേഡിയം ഉദ്ഘാടനം നാളെ


കുടക്കച്ചിറ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഒന്നാം ഘട്ടം നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാളെ (ബുധനാഴ്ച്ച) നടക്കും. 



കരൂർ പഞ്ചായത്തിൽ കുടക്കച്ചിറ സാംസ്കാരികനിലയത്തോട് ചേർന്നാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് നേതാവ്, അന്തരിച്ച കെ.എം.മാണിയുടെ ഓർമ്മയ്ക്കായി മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് ഓപ്പൺ സ്റ്റേഡിയ നിർമ്മാണം പൂർത്തീകരിച്ചത്.


ബാഡ്മിന്റൺ കോർട്ട്, ഗ്രാമസഭ, പഞ്ചായത്ത് തല യോഗങ്ങൾ, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കായി സ്റ്റേഡിയം ഉപയോഗിക്കാൻ സാധിക്കും എന്ന് അധികൃതർ അറിയിച്ചു. 

ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിന്റെ അധ്യക്ഷതയിൽ കുടക്കച്ചിറയിൽ ചേരുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എം.പി ഓപ്പൺ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിക്കും.
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ