Hot Posts

6/recent/ticker-posts

കേരള ലോയേഴ്സ് കോൺഗ്രസ് കെ എം മാണി ലീഗൽ എക്സലൻസി അവാർഡ് പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ജി എം ഇടിക്കുളക്ക്


കാൽനൂറ്റാണ്ട് കാലത്തോളം കേരള സംസ്ഥാനത്തിൻറെ നിയമ വകുപ്പ് മന്ത്രിയായിരുന്ന കെ എം മാണിയുടെ  സ്മരണയ്ക്കായി കേരള ലോയേഴ്സ് കോൺഗ്രസ് ഏർപ്പെടുത്തിയിരിക്കുന്ന കെ എം മാണി ലീഗൽ എക്സലൻസി അവാർഡിന് പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ജി എം ഇടിക്കുളയെ (പത്തനംതിട്ട) തെരഞ്ഞെടുത്തതായി കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോസഫ് ജോൺ, ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് എന്നിവർ അറിയിച്ചു.



മദ്രാസ് ക്രിസ്ത്യൻ കോളേജ്, തേവര എസ്. എച്ച് കോളേജ് എന്നിവിടങ്ങളിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ജി.എം ഇടിക്കുള  എറണാകുളം ഗവൺമെൻറ് ലോ കോളേജിലാണ് നിയമ പഠനം നടത്തിയത്. 1957 ൽ കേരള ഹൈക്കോടതിയിൽ അഡ്വ. കെ ടി തോമസിന്റെ ജൂനിയറായി അഭിഭാഷകവൃത്തി ആരംഭിച്ച അദ്ദേഹത്തിന്റ തുടർന്നുള്ള പ്രാക്ടീസ് സ്വദേശമായ പത്തനംതിട്ടയിലായിരുന്നു. 


1985 ൽ പത്തനംതിട്ടയുടെ പ്രഥമ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ആയി. ജി എം ഇടിക്കുള ആൻഡ് അസോസിയേറ്റ്സിന്റെ സ്ഥാപകനാണ്. നിരവധി പത്രസ്ഥാപനങ്ങളുടെയും ദേശസാൽകൃത, സ്വകാര്യ ബാങ്കുകളുടെയും സ്റ്റാൻഡിങ് കൗൺസിൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് സി ഐ ജോർജ്, മാതാവ് മേരിക്കുട്ടി, ഭാര്യ പരേതയായ സരസു ഇടിക്കുള.

ഏപ്രിൽ ഏഴാം തീയതി വൈകുന്നേരം 4.30 ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന കെ എം മാണി അനുസ്മരണ സമ്മേളനത്തിൽ വച്ച് ബഹു. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പ്രഥമ കെ എം മാണി ലീഗൽ എക്സലൻസ് അവാർഡ് ജി എം ഇടിക്കുളയ്ക്ക് നൽകുന്നതാണ്. 

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജസ്റ്റിസ് എബ്രഹാം മാത്യു, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ബാർ കൗൺസിൽ ചെയർമാൻ കെ.എൻ അനിൽകുമാർ എന്നിവർ ചടങ്ങിൽ  പങ്കെടുക്കുന്നതാണ്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു