Hot Posts

6/recent/ticker-posts

നൂറിന്റെ നിറവിൽ തിളങ്ങി 'തലമുറകളുടെ നേതാവ്'


കുറുമണ്ണ്: നൂറാമത് ജന്മദിനാഘോഷം തലമുറകളുടെ സംഗമവേദിയായത് നവ്യാനുഭവമായി. പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വലയിലിൻ്റെ സഹോദരീ പുത്രൻ  ഇഞ്ചികാവ് മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ്റെ നൂറാമത് ജന്മദിനാഘോഷമാണ് തലമുറകളുടെ സംഗമവേദിയായത്. ജന്മദിനത്തോടനുബന്ധിച്ചു മക്കളും ചെറുമക്കളും കൊച്ചുമക്കളും അയൽക്കാരും സുഹൃത്തുക്കളുമെല്ലാം കുറുമണ്ണ് പള്ളിയങ്കണത്തിൽ ഒത്തുചേർന്ന് ആഘോഷമൊരുക്കുകയായിരുന്നു. 



പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലമുറകളോട് സംസാരിച്ച വ്യക്തിയാണ് ഔസേപ്പച്ചനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറു വർഷത്തെ ചരിത്രം അനുഭവത്തിലൂടെ മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കാലഘട്ടങ്ങളിലൂടെ കടന്നു വന്നയാളാണ് ഔസേപ്പച്ചൻ. പഴയകാലവും പുതിയകാലവും ദർശിക്കാനായി. ദീർഘായുസ്സ് ദൈവത്തിൻ്റെ അനുഗ്രഹമാണെന്നും മാർ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.
ഫ്രാൻസീസ് മാർപാപ്പ ആശീർവദിച്ച കൊന്ത ഔസേപ്പച്ചനെ മാർ കല്ലറങ്ങാട്ട് അണിയിക്കുയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. 




തുടർന്നു ഔസേപ്പച്ചൻ ജന്മദിന കേക്ക് മുറിച്ചു. ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ വി ജെ ജോസഫ് എക്സ് എംഎൽഎ അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എംഎൽഎ, ഫാ. അഗസ്റ്റ്യൻ പീടികമലയിൽ, എബി ജെ ജോസ്, എം ജെ മാത്യു, അനു സെബാസ്റ്റ്യൻ, ദിയ ആൻ ജോസ്, ജോജോ വയലിൽ കളപ്പുര, ജോസഫ് കുര്യൻ, സാബു തോട്ടത്തിൽ, ജോമോൻ തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. സന്ന്യാസജീവിതത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഔസപ്പച്ചൻ മൂലയിൽ തോട്ടത്തിലിൻ്റെ പുത്രി സി ജോസ് ക്ലെയറിന് മാർ ജോസഫ് കല്ലറങ്ങാട്ട് ഉപഹാരം സമ്മാനിച്ചു.

1922 ഏപ്രിൽ 21നാണ് ഔസേപ്പച്ചൻ ജനിച്ചത്. മൂന്നാനി മൂലയിൽ കുഞ്ഞൗസേപ്പിൻ്റെയും വയലിൽകളപ്പുര കുഞ്ഞു പെണ്ണിൻ്റെയും മൂന്നാമത്തെ മകനാണ് ഔസേപ്പച്ചൻ. പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ ഔസേപ്പച്ചൻ്റെ മാതൃസഹോദരനാണ്.

കർഷകനായ ഔസേപ്പച്ചൻ ചെറുപ്പകാലത്ത്  രാഷ്ട്രീയ രംഗത്തും പ്രവർത്തിച്ചിരുന്നു. പാലായിൽ സ്വാതന്ത്ര്യ സമര കാലത്ത് രൂപീകരിച്ച നികുതിദായക സംഘത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു കോൺഗ്രസ് പാർട്ടി പാലായിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തതിന് ഔസേപ്പച്ചനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കോൺഗ്രസ് പ്രവർത്തകനായിരുന്നുവെങ്കിലും കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ പിന്നീട് അതിൽ സജീവമായി. കേരള കോൺഗ്രസിൻ്റെ മൂന്നാനി വാർഡ് പ്രസിഡൻ്റായി 25 വർഷം പ്രവർത്തിച്ച ശേഷം രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു