Hot Posts

6/recent/ticker-posts

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു: വെള്ളപ്പൊക്ക ഭീതിയിൽ അയ്മനം നിവാസികൾ


കോട്ടയം: മീനച്ചിലാറിന്റെ നീരൊഴുക്ക് കുറഞ്ഞതോടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. തുടർച്ചയായി മഴപെയ്തതോടെ, അയ്മനം പഞ്ചായത്തിൽ മീനച്ചിലാറ്റിലെ ജലനിരപ്പുയർന്നു. ഇനിയും മഴ തുടർന്നാൽ വെള്ളപ്പൊക്കം വരുമോ എന്ന ഭീതിയിലാണ് മീനച്ചിലാറിന്റെ ഇരു കരകളിലുമുള്ളവർ. 



ജലനിരപ്പു താഴ്ന്ന് നിൽക്കുന്ന സമയം ആറ്റിലെയും തോടുകളിലെയും എക്കൽ മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടി ഇറിഗേഷൻ വകുപ്പ് സ്വീകരിക്കാത്തതാണ് ഇതിന് കാരണമെന്നു പഞ്ചായത്തംഗം ബിജു മാന്താറ്റിൽ ആരോപിച്ചു.


ഉപ്പു വെള്ളം കയറാതിരിക്കുന്നതിന് കല്ലുമടയിലും ചാമത്രയിലും സ്ഥാപിച്ചിരുന്ന ഓരുമുട്ടുകൾ പൂർണ്ണമായും നീക്കാതിരുന്നതും ഒഴുക്കിന് തടസമായി. ചാമത്രയിൽ 2020 ൽ സ്ഥാപിച്ച ഓരുമുട്ടിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഒഴുക്കിന് തടസമായി നിൽക്കുന്നു. 2021ൽ ഇവിടെ തടയണ സ്ഥാപിച്ചിരുന്നില്ല. കല്ലുമടയിൽ 2021ൽ സ്ഥാപിച്ചിരുന്ന തടയണയുടെ അവശിഷ്ടങ്ങളാണുള്ളത്. മഴ വീണ്ടും ശക്തി പ്രാപിക്കുന്നതോടെ വീടുകളിൽ വെള്ളം കയറുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു