Hot Posts

6/recent/ticker-posts

പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടക്കും


പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 1972 - 1975 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടക്കും. 2022 ഏപ്രിൽ 30 ന് രാവിലെ 10 ന് പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വെച്ചാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തപ്പെടുന്നത്. 

സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ CMI അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ റ്റോം കെ.എസ് ആശംസകൾ അർപ്പിച്ച് സംസാരിക്കും. മുൻകാല അദ്ധ്യാപകരായ എ വി ജോർജ്ജ്, പി എം പൈലി, ജോസഫ് മൈലാടി, സെബാസ്റ്റ്യൻ, ഫാ. ഈപ്പൻ ഏർത്തയിൽ, സി ഡി ജോസഫ്, ജോയി തോട്ടക്കര, എൻ ജെ ജോസഫ് എന്നിവരെ ആദരിക്കും.



50 വർഷങ്ങൾക്കുശേഷം പരസ്പരം കണ്ടുമുട്ടുവാനും ഓർമ്മകൾ പുതുക്കാനും ആ കാലഘട്ടത്തിലെ വിദ്യാർത്ഥികളായിരുന്ന എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു