തലപ്പലം: 2021 ,2022 സമ്പത്തിക വർഷത്തിൽ 100 % പദ്ധതി വിഹിതം ചിലവാക്കി മികവുറ്റ പ്രവർത്തനം കാഴ്ച്ച വച്ച പഞ്ചായത്ത് ഭരണസമതിയെയും നിർവ്വഹണ ഉദ്യേഗസ്ഥരെയുംവാർഡ് ക്ലർക്ക്മാരെയും പഞ്ചയത്ത് സ്റ്റാഫ് അംഗങ്ങളെയും നൂറു ശതമാനം നികുതി പിരിച്ച വാർഡ് മെമ്പർ മാരേയും അനുമോദിക്കാൻ മാണി സി കാപ്പൻ എം എൽ എ എത്തി.
ചിട്ടയായ പ്രവർത്തനവും ഒത്തൊരുമയുടെ ശക്തിയുമാണ് പഞ്ചായത്തിനെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. ഇതിന് മുന്നിൽ നിന്ന് നയിച്ച പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥിന്റെ പ്രവർത്തനം ഏറെ പ്രശംസയർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിട്ടയായ ഫണ്ടുകളുടെ വിനിയോഗവും മികവുറ്റ പ്രവർത്തനവും കാഴ്ച്ചവയ്ക്കുന്ന തലപ്പലം പഞ്ചയത്തിന് ഫണ്ടുകൾ അനുവദിക്കുന്നതിൽ താൻ പിശുക്ക് കാണിച്ചിട്ടില്ലെന്നും മാണി സി കാപ്പൻ എം എൽ എ യോഗത്തിൽ അഭിപ്രായപ്പെട്ടു.
തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദനയോഗത്തിൽ മാണി സി കാപ്പൻ എം എൽ എ ഉത്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു. സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എൽസമ്മ ജോസഫ് സ്വാഗതം ആശംസിച്ചു.
സെക്രട്ടറി ഷീജ പി എസ്, ഹെഡ് ക്ലർക്ക് ഇന്ദു പി എൻ ,അക്കൗണ്ടന്റ് സന്തോഷ് കുമാർ ജീ, മെഡിക്കൽ ഓഫീസർ യശോധരൻ ഗോപാലൻ, ആയൂർവേദ ഡോക്ടർ പത്മനാഭൻ ,വെറ്റിനറി ഡോക്ടർ അക്സാ, കൃഷി ഓഫീസർ മഞ്ജുദേവി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ലൗജിൻ, ഐ സി ഡി എസ് സൂപ്പർ വൈസർ ആരിഫ, ഹെഡ്മിട്രസ് ജെയ്മോൾ പി.തോമസ്, ഡയറി ഫാം ഇൻസ്ട്രക്ടർ റൊണാൾഡ് ,അസിസ്റ്റൻറ് എൻജിനീയർ ആര്യ ദിവാകരൻ, പ്ലാൻ ക്ലർക്ക് പ്രിയങ്ക പി ആർ ,ക്ലർക്ക്മാരായ ജോജോ തോമസ്, എബി ഐസക്ക്, ലക്ഷ്മി ആർ, ടെക്ക്നിക്കൽ അസിസ്റ്റന്റ് എബിൻ മാത്യു, നൂറ് ശതമാനം നികുതി പിരിവ് നടത്തിയ വൈസ് :പ്രസിഡന്റ് കൊച്ചുറാണി ജെയ്സൺ ,മെമ്പർമാരായ ജോമി ബെന്നി ,സ്റ്റെല്ലാ ജോയി,ചിത്ര സജി, സതിഷ് കെ ബി , നിഷാ ഷൈബി, എന്നിവർക്ക് പുരസ്കാരം നൽകി. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ബിജു കെ.കെ , ആനന്ദ് ജോസഫ്, സുരേഷ് പി കെ , സിബിൻ സി വി ,സെബാസ്റ്റ്യൻ കെ ജെ, അപ്പച്ചൻ മുതലക്കുഴി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.