Hot Posts

6/recent/ticker-posts

ഉക്രൈയിനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പാക്കണം: തോമസ് ചാഴികാടൻ എംപി


ന്യൂഡൽഹി: ഉക്രൈയിനിൽ നിന്ന് മടങ്ങിയെത്തിയ മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികളുടെയും തുടർപഠനം ഇന്ത്യയിൽ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഉക്രൈയിനിലെ സാഹചര്യത്തെക്കുറിച്ച് ചട്ടം 193 പ്രകാരമുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി.



ഇന്ത്യയിൽ മെഡിക്കൽ സീറ്റുകളുടെ ലഭ്യത കുറവാണ്, മെഡിക്കൽ വിദ്യാഭ്യാസ ചെലവ് പ്രത്യേകിച്ചും സ്വകാര്യമേഖലയിൽ വളരെ കൂടുതലാണ്, ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷ വളരെ പ്രയാസമേറിയതാന്, ഈ കാരണങ്ങളാലാണ് വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഉക്രൈയിൻ പോലെയുള്ള മറ്റു വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് എന്നും എംപി പറഞ്ഞു.


ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് ഡോക്ടർമാരുടെ ജനസംഖ്യാനുപാതം 1000 പേർക്ക് ഒരു ഡോക്ടർ എന്നാണ്. എന്നാൽ ഇന്ത്യയിലെ ഡോക്ടർമാരുടെ അനുപാതം 1:1456 ആണ്. മികച്ച ആരോഗ്യ ചികിത്സ നൽകുന്ന  മിക്ക വിദേശ രാജ്യങ്ങളിലും ഡോക്ടർമാരുടെ ജനസംഖ്യാനുപാതം 3.5:1000 ആണ് എന്നും എംപി ചൂടിക്കാട്ടി. 

യുക്രൈൻ പ്രതിസന്ധി സർക്കാരിന്റെ കണ്ണ് തുറപ്പിക്കണം, മെഡിക്കൽ വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തുവാൻ നടപടി സ്വീകരിക്കണം, മെഡിക്കൽ കോഴ്സ് പഠിക്കാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് നമ്മുടെ രാജ്യത്തുതന്നെ മിതമായ ഫീസിൽ സീറ്റ് ഉറപ്പാക്കണം എന്നും തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.             
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു