പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
ഭരണങ്ങാനം: പാലാ നിയോജക മണ്ഡലത്തിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. നിയോജക മണ്ഡലം തല ശുചീകരണ പരിപാടിയുടെ ഉൽഘാടനം അറവക്കുളം വാർഡിൽ മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ശുചിത്വത്തിലൂടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാർഡ് മെമ്പർ റെജി വടക്കേമേച്ചേരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ ലിസി സണ്ണി, വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, മേരിഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. മിനി തോമസ്, അസിസ്റ്റൻറ് അഡ്മിനിട്രേറ്റർ ജോസ്ബിൻ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ, ആശാവർക്കർ ഐഡു, മിനി ലൂക്കാ, മിനി പള്ളിക്കുന്നേൽ, മിനി ചാലികോട്ടയിൽ, റെനു കുന്നേൽപുരയിടം, ആന്റോ തെക്കേതുണ്ടം, ജോജോ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.