Hot Posts

6/recent/ticker-posts

സ്വാശ്രയ കോളേജുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച നടത്തി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കൊച്ചി : കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോൺ ബർളയുമായി പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുമ്പോൾ  സ്വാശ്രയ കോളേജുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേരള കാത്തലിക്  സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേഷൻ ഭാരവാഹികൾ ചർച്ച നടത്തി. അസോസിയേഷന്റെ കീഴിലുള്ള മുഴുവൻ കോളേജുകളെയും ഒരു കാത്തലിക് യൂണിവേഴ്സിറ്റി ആരംഭിച്ച് അതിന്റെ കീഴിൽ  കൊണ്ടുവരണമെന്ന്  ഭാരവാഹികൾ ആവശ്യപ്പെട്ടു. 



ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ ന്യൂനപക്ഷ പദവിയുള്ള  കോളേജുകളെ ബാധിക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 


സംസ്ഥാന പ്രസിഡണ്ട് റവ. ഡോ. ജിബി ജോസ്, വൈസ് പ്രസിഡന്റും തിരുവമ്പാടി അൽഫോൻസ കോളേജ് പ്രിൻസിപ്പലുമായ ഡോക്ടർ ചാക്കോ കാളംപറമ്പിൽ, അസോസിയേഷന്റെ  കാലിക്കറ്റ് സർവകലാശാല മേഖലാ പ്രസിഡന്റും നൈപുണ്യ കോളേജ് പ്രിൻസിപ്പാളുമായ റവ. ഡോ.പോളച്ചൻ  എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു