Hot Posts

6/recent/ticker-posts

റൗണ്ട് ടേബിൾ ഫുഡ് ഫെസ്റ്റ്; പാലായിൽ നിന്നും ഓർഡർചെയ്യാം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കോട്ടയം: പലതരം രുചികളുടെ ആഘോഷം വീടുകളിൽ എത്തിക്കാൻ റൗണ്ട് ടേബിൾ ഫുഡ് ഫെസ്റ്റ് ഇന്നു മുതൽ 29 വരെ. കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ഒരുക്കുന്ന ഭക്ഷ്യമേള ഓൺലൈനായാണു സംഘടിപ്പിക്കുന്നത്. സ്വിഗിയാണു ഡെലിവറി പാർട്ണർ. കോട്ടയം, പാലാ, തിരുവല്ല, ചങ്ങനാശേരി നഗരങ്ങളിലെ 58 റസ്റ്ററന്റുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇന്നു രാവിലെ 11 മുതൽ രാത്രി 9 വരെ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാം. നാളെ മുതൽ രാവിലെ 8 മുതൽ 9 വരെയാണ് ഫുഡ് ഫെസ്റ്റിന്റെ സമയം. റസ്റ്ററന്റുകൾ സ്ഥിരം ഭക്ഷണ സാധനങ്ങൾക്കു പുറമേ പ്രത്യേക മെനു തയാറാക്കിയാണു രുചിമേളയുടെ ഭാഗമാകുന്നത്. 



പ്രശസ്തമായ ബ്രാൻഡുകളായ ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി, ബർഗർമാൻ, റെഡ് ബോക്സ്, സൈകോ സുഷി എന്നിവയും മേളയിൽ പങ്കെടുക്കുന്നുണ്ട്. ബിരിയാണി, ബർഗറുകൾ, പിത്‌സ, ബാർബിക്യൂ, ഐസ്ക്രീം, പേസ്ട്രി, ചൈനീസ് ഭക്ഷണങ്ങൾ, കടൽ വിഭവങ്ങൾ എന്നിവയിലെ പുതുരുചികൾ പരിചയപ്പെടാം. 


തുടർച്ചയായ 31–ാം വർഷമാണു റൗണ്ട് ടേബിൾ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ഓൺലൈനായിട്ടാണ് മേള. സ്വിഗി (swiggy) ആപ്പിലെ ഫെയ്സ്പേജിൽ തന്നെ കോട്ടയം ഫുഡ് ഫെസ്റ്റിന്റെ ഐക്കൺ ലഭ്യമാകുമെന്നും ഭക്ഷണം വീട്ടിലെത്തിച്ചു നൽകുമെന്നും കൺവീനർ രോഹിത് പയസ് പറഞ്ഞു. 
പരിപാടിയിൽനിന്നു ലഭിക്കുന്ന ലാഭം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പതിനാറിൽച്ചിറയിൽ നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന്റെ പ്രവർത്തനത്തിനാണു ചെലവഴിക്കുന്നത്. വിവരങ്ങൾക്ക് ഫോൺ: 9995107534, 8606679999.
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ