പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന മുൻ എം.എൽ.എ പി.സി.ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ തിരിച്ചെത്തി. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണു ജോർജ് വീട്ടിലെത്തിയത്.
വ്യാഴാഴ്ച വരെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് കോടതിയുടെ നിർദേശമുണ്ട്. ഈരാറ്റുപേട്ടയിലും പരിസരത്തും സ്വകാര്യ ചടങ്ങുകളിൽ പി.സി. ജോർജ് പങ്കെടുത്തു.
ഹർജി വ്യാഴാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. വീട്ടിൽ വന്നെത്തിയ പി സി ജോർജ് അളന്നു തൂക്കി മാത്രമാണ് സംസാരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇനിയും ഗുലുമാല് ഉണ്ടാക്കേണ്ട എന്നാണ് ജോർജിന് ലഭിച്ചിരിക്കുന്ന നിയമ ഉപദേശം.