പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്കു മാറ്റി. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. ജാമ്യം ഹർജി പരിഗണിക്കുന്നത് മാറ്റിയതിനാൽ പി.സി.ജോർജ് ഇന്ന് ജയിലിൽ തുടരേണ്ടി വരും.
ക്യാമറയ്ക്കു മുമ്പാകെയാണ് പി.സി. ജോര്‍ജിന്റെ പ്രസംഗമുണ്ടായത്. ഈ സാഹചര്യത്തില്‍ പി.സി. ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കസ്റ്റഡിയില്‍ വേണ്ടതിന്റെ ആവശ്യവും കീഴ്കോടതിയില്‍ നടന്ന നടപടിക്രമങ്ങളും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കാണിച്ചു വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു.
ഇന്നലെ എറണാകുളത്തുവച്ച് തിരുവനന്തപുരം ഫോർട്ടു പൊലീസ് അറസ്റ്റു രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തുടർന്ന് വഞ്ചിയൂർ കോടതി ജോർജിനെ റിമാൻഡു ചെയ്തു. ഇതിനിടെ, മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ ഇന്നലെ രാത്രിതന്നെ പി.സി.ജോർജ് ഹൈക്കോടതിയെ സമീപിച്ചു.ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹർജി ഇന്നു പരിഗണിക്കാൻ മാറ്റുകയായിരുന്നു.