Hot Posts

6/recent/ticker-posts

കേരളാ കോണ്‍ഗ്രസ്സ് (എം) ഏകശിലാരൂപമുള്ള സെമികേഡര്‍ പാര്‍ട്ടിയായി മാറുമെന്ന് ജോസ് കെ. മാണി എം. പി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കടുത്തുരുത്തി: ഉള്‍പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായി നടപ്പിലാക്കിക്കൊണ്ട്, ജമ്പോ ഭാരവാഹി പട്ടികകള്‍ ഒഴിവാക്കി പാര്‍ട്ടി അംഗത്വ സംഖ്യയുടെ ആനുപാതികമായ രീതിയില്‍ ഭാരവാഹികളെ നിശ്ചയിച്ച് സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ഏകശിലാരൂപമുള്ള സെമികേഡര്‍ പാര്‍ട്ടിയായി മാറുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി. കേരളാ കോണ്‍ഗ്രസ്സ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പ് യോഗവും കടപ്പൂരാന്‍ ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി.



മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ വാര്‍ഡ് തലം മുതല്‍ ചിട്ടയായി അംഗങ്ങളെ പുതിയതായി ചേര്‍ക്കുകയും നിലവിലുള്ള അംഗത്വം പുതുക്കുകയും ഓണ്‍ലൈനിലൂടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച് സംഘടന വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് വാര്‍ഡ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ല എന്നീ ക്രമത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. നിയോജകമണ്ഡലത്തിലെ പന്ത്രണ്ടു മണ്ഡലങ്ങളിലായി ചേര്‍ത്ത ഇരുപതിനായിരം മെമ്പര്‍ഷിപ്പുകളുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് സമ്മേളനങ്ങളിലും മണ്ഡലം സമ്മേളനങ്ങളിലും നടത്തിയ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം തെരഞ്ഞെടുത്ത നിയോജക മണ്ഡലം പ്രതിനിധികളില്‍ നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.  തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ പി. ജെ. ജോര്‍ജ്ജ് പടിഞ്ഞാറേപുല്ലന്താനിയ്ക്കല്‍ നേതൃത്വം നല്‍കി.


കേരളാ കോണ്‍ഗ്രസ്സ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റായി തോമസ് റ്റി. കീപ്പുറം (കടപ്ലാമറ്റം) ത്തെയും മറ്റ് ഭാരവാഹികളെയും 12 അംഗ ജില്ലാ കമ്മറ്റി പ്രതിനിധികളെയും 15 അംഗ സംസ്ഥാന കമ്മറ്റി പ്രതിനിധികളെയും  പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു. നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് പി. എം. മാത്യു ഉഴവൂര്‍ അദ്ധ്യക്ഷത വഹിച്ചു.  തോമസ് ചാഴികാടന്‍ എം. പി. മുഖ്യ പ്രഭാഷണം നടത്തി.  പാര്‍ട്ടി ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം. എല്‍. എ., ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, പി. എം. മാത്യു എക്‌സ് എം. എല്‍. എ., എം. എസ്. ജോസ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ പ്രൊഫ. ലോപ്പസ് മാത്യു, സഖറിയാസ് കുതിരവേലി, കെ.റ്റി.യുസി. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, പാര്‍ട്ടി നേതാക്കളായ ഡോ. സിന്ധുമോള്‍ ജേക്കബ്ബ്, തോമസ് റ്റി. കീപ്പുറം, പ്രദീപ് വലിയപറമ്പില്‍, പി. സി. കുര്യന്‍, അഡ്വ. ബോസ് അഗസ്റ്റ്യന്‍, ബിജു മറ്റപ്പള്ളി, ടി. എ. ജയകുമാര്‍, തോമസ് അരയത്ത്, കെ. റ്റി. സിറിയക്, പൗലോസ് കടമ്പക്കുഴി, ടൈറ്റസ് മാളോല, ബിനോയി ഓലേടത്ത്, കെ. എസ്. മനോഹരന്‍, പോഷക സംഘടനാ നേതാക്കളായ കുരുവിള അഗസ്തി. നയന ബിജു, എല്‍ബി കുഞ്ചറിക്കാട്ട്, ബ്രൈറ്റ് വട്ടനിരപ്പേല്‍, രാജു കുന്നേല്‍, എ. കെ. ബാബു, ബിബിന്‍ വെട്ടിയാനി, ആന്‍സണ്‍ റ്റി. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  

മണ്ഡലം പ്രസിഡന്റുമാരായ സണ്ണി പുതിയിടം (വെളിയന്നൂര്‍), തോമസ് പുളിക്കയില്‍ (കടപ്ലാമറ്റം), ജോസ് തോമസ് നിലപ്പനക്കൊല്ലി (കടുത്തുരുത്തി), കെ. സി. മാത്യു (മാഞ്ഞൂര്‍), ജോസ് തടത്തില്‍ (കിടങ്ങൂര്‍), ജോസ് തൊട്ടിയില്‍ (ഉഴവൂര്‍), ജിജോ കുടിയിരുപ്പ് (മരങ്ങാട്ടുപള്ളി), സാബു കുന്നേല്‍ (മുളക്കുളം), പി. റ്റി. കുര്യന്‍ (ഞീഴൂര്‍), ബിജു പഴയപുര (കാണക്കാരി), സിബി മാണി (കുറവിലങ്ങാട്), റോയി മലയില്‍ (മോനിപ്പള്ളി) എന്നിവര്‍ സമ്മേളന നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു