Hot Posts

6/recent/ticker-posts

കരപിടിക്കാൻ ട്രാക്കൊരുക്കി കേരള കോൺഗ്രസ് (എം) ൻ്റെ പോരാളികൾ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743



എറണാകുളം: തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി കേരള കോൺഗ്രസിന്റെ വോളണ്ടിയർമാർ.
പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുടെ നിർദേശാനുസരണമാണ് കേരള കോൺഗ്രസിന്റെ കേഡർമാർ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരമ പരിപാടിയിൽ മുന്നണിയിൽ തന്നെ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം, വനിതാ കോൺഗ്രസ്, യൂത്ത് ഫ്രണ്ട് എന്നിവ അടക്കം കേരള കോൺഗ്രസിന്റെ പോഷക സംഘടനാ നേതാക്കളും പ്രവർത്തകരും നിരന്തരം തൃക്കാക്കരയിൽ  പ്രവർത്തിക്കുകയാണ്. 



തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ഇടതു മുന്നണിയുടെ സ്റ്റാർ ക്യാമ്പെയ്‌നർമാരായി കേരള കോൺഗ്രസിന്റെ പ്രവർത്തകർ തൃക്കാക്കരയിലുണ്ടായിരുന്നു. തൃക്കാക്കരയിലെ ഓരോ വീടുകളിലും ഒരു തവണയെങ്കിലും എത്തിയെന്നുറപ്പാക്കുന്ന രീതിയിലാണ് കേരള കോൺഗ്രസിന്റെ ക്യാമ്പെയ്‌നർമാർ പ്രവർത്തിക്കുന്നത്. കേരള കോൺഗ്രസിന്റെ ഓരോ മുതിർന്ന നേതാക്കൾക്കും ഓരോ ബൂത്തിന്റെ വീതം ചുമതല നൽകി, ഇടതു മുന്നണിയുമായി തോളോട് തോൾ ചേർന്ന് നിന്നു പ്രവർത്തിക്കുകയാണ് കേരള കോൺഗ്രസ് (എം)

കേർഡർ സ്വാഭാവത്തിലേയ്ക്കു മാറിയ കേരള കോൺഗ്രസിന്റെ എല്ലാ രൂപവും ഇവിടെ കൃത്യമായി അറിയാനുണ്ടെന്നതാണ് യാഥാർത്ഥ്യം. മുൻകൂട്ടി കാര്യങ്ങൾ തീരുമാനിച്ച്, ആ തീരുമാനത്തിന് അനുസരിച്ച് കേരള കോൺഗ്രസിന്റെ പ്രവർത്തകർ മുൻകൂട്ടി നിർദേശിച്ച സ്ഥലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയാണ്. ജനങ്ങളുമായി ഏറെ അടുപ്പമുള്ള നേതാക്കൾ ഓരോ വീടുകളിലും എത്തി വ്യത്യസ്തമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തൃക്കാക്കരക്കാർക്ക് വേറിട്ട പ്രവർത്തനമായി മാറി.


എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ ചിത്രം പതിച്ച ടീഷർട്ടുകളുമായാണ് കേരള കോൺഗ്രസിന്റ് പ്രവർത്തകരെല്ലാവരും വീടുകളിൽ കയറിയിറങ്ങുന്നത്.  യുവ പ്രവർത്തകർ ആവേശത്തോടെ വീടുകളിലേയ്‌ക്കെത്തുമ്പോൾ ഇരുകയ്യും നീട്ടിയാണ് ഇവരെ നാട്ടുകാർ സ്വീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ നിശബ്ദമായ പ്രചാരണം ഇപ്പോൾ അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. കേരള കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾക്കൊപ്പം ഇടതു മുന്നണി പ്രവർത്തകരുടെ ആവേശം കൂടിയാകുമ്പോൾ വിജയം ജോ ജോസഫിനൊപ്പം നിൽക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു