പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കരൂർ: കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ ആണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി പറഞ്ഞു.
ദീപസ്തംഭം 2021- 22 പദ്ധതിയിലുൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ കരൂർ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ കൃത്യമായി അവലോകനം നടത്തുന്നതിലും സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും ഭരണങ്ങാനം ഡിവിഷൻ അംഗം പൂർണമായും വിജയിച്ചതായും നിർമല ജിമ്മി പറഞ്ഞു.
കരൂർ പള്ളി ജംഗ്ഷൻ, വേര നാൽകവല, ചിറ്റാർ പള്ളിജംഗ്ഷൻ, രാജീവ് നഗർ, പതിക്കൽ, അമ്പലത്തറ, പുന്നത്താനം, കൊട്ർക്കുന്ന്, ഉറുകുഴി, നെല്ലാനിക്കാട്ടുപാറ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റൂബി ജോസ്, പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, ഫാദർ ജോസ് തറപ്പേൽ, ഫിലിപ്പ് കുഴികുളം, പഞ്ചായത്ത് മെമ്പർമാരായ ബെന്നി മുണ്ടത്താനം, ലിന്റൺ ജോസഫ്, അഖില അനിൽകുമാർ, സ്മിത ഗോപാലകൃഷ്ണൻ, വത്സമ്മ തങ്കച്ചൻ, പ്രിൻസ് കുര്യത്ത്, അനസിയ രാമൻ, ഗിരിജാ ജയൻ, കുഞ്ഞുമോൻ മാടപ്പാട്ട്, ടോമി കാടൻ കാവിൽ, ജോർജ് വേരനാ കുന്നേൽ, മാത്യു വേരനാക്കുന്നേൽ, മാത്യം ജോർജ് ആക്കക്കുന്നേൽ, ഫ്രാൻസീസ് മൈലാടൂർ, സെൽവൻ ഉഴുത്തുവാൻ, ജെറി കുര്യൻ, സിബി കട്ടകത്ത്, ജയ്സൺ മൂലകുന്നേൽ, ബിനു പുലിയുറുമ്പിൽ, ജോസ് ചടനാകുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.