Hot Posts

6/recent/ticker-posts

തോമസ് ടി കീപ്പുറം കേരള കോൺ​ഗ്രസ് (എം) കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ്

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കേരള കോൺ​ഗ്രസ് (എം) കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റായി തോമസ് ടി കീപ്പുറം (കടപ്ലാമറ്റം) തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം.മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്. കേരള കോൺ​ഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, മുൻ എം.എൽ.എമാരായ പി.എം.മാത്യു, സ്റ്റീഫൻ ജോർജ് എന്നിവർ ആശംസകൾ നേർന്നു.  കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും കടപ്ലാമറ്റം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു തോമസ് കീപ്പുറം.



യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം, കേരള കോൺഗ്രസ് ഇലയ്ക്കാട് (മരങ്ങാട്ടുപിള്ളി) മണ്ഡലം സെക്രട്ടറി, കടപ്ലമാറ്റം പഞ്ചായത്ത് രൂപീകരിച്ചനാൾ മുതൽ 25 വർഷക്കാലം കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും സംഘടനാ രംഗത്തും KTUC മണ്ഡലം പ്രസിഡന്റ് ജില്ലാ നിർവാഹക സമിതി അംഗം എന്ന നിലയിൽ ട്രേഡ് യൂണിയൻ രംഗത്തും  27 വർഷക്കാലം ത്രിതല പഞ്ചായത്ത് രംഗത്തും പ്രതിഭ തെളിയിച്ചു. 


കടപ്ലാമറ്റം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കടപ്ലാമറ്റം പഞ്ചായത്ത് അംഗം, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ പ്രവർത്തന മേഖലകളിൽ മികവ് തെളിയിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു