പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോട്ടയം: കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജിന്റെ ‘വെണ്ണല പ്രസംഗം’ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്നു കേൾക്കും. വിദ്വേഷ പ്രസംഗക്കേസിൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയുടെ ഭാഗമായാണു കോടതി നടപടി. പ്രസംഗം പരിശോധിച്ച ശേഷം 26നു കോടതി വിധി പറയും. ജോര്‍ജ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നു മകന്‍ ഷോൺ ജോര്‍ജ് അറിയിച്ചു.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്നു ജോർജിനു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് എത്തിയ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ജോർജിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെ ബന്ധുവിന്റെ കാറിലാണു ജോർജ് വീട്ടിൽനിന്നു പോയതെന്നാണു വിവരം.
ഈ കാർ ഉച്ചയ്ക്ക് രണ്ടിനു തിരിച്ചെത്തി. ജോർജിന്റെ ഗൺമാൻ നൈനാനിൽനിന്ന് പൊലീസ് മൊഴിയെടുത്തു. പിറ്റേന്നു ജോലിക്കു വരേണ്ടതില്ലെന്നു ജോർജ് പറഞ്ഞതായി ഗൺമാൻ പൊലീസിനെ അറിയിച്ചു. വീട്ടിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. പാലാരിവട്ടം പൊലീസാണു കേസ് അന്വേഷിക്കുന്നത്. പി.സി.ജോർജ് ഒളിച്ചോടിയതല്ലെന്നും എൽഡിഎഫ് സർക്കാരിന്റെ പ്രതികാര നടപടികൾക്കു വഴങ്ങില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.