പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കൊച്ചി: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്നു ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്ത പി.സി.ജോർജ് ഹർജിയുമായി വീണ്ടും ഹൈക്കോടതിയിൽ.
ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന കുറ്റം ചുമത്തി ജാമ്യം റദ്ദാക്കിയ മജിസ്ട്രേട്ട് കോടതി ഉത്തരവു ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ പി.സി.ജോർജ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഈ ഹർജി വെള്ളിയാഴ്ച ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ജാമ്യം റദ്ദാക്കിയതിനെതിരെയുള്ള പുതിയ ഹർജി. ഇതു വെള്ളിയാഴ്ച ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പി.സി.ജോർജ് ഹർജിയിൽ വ്യക്തമാക്കി.