പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കൊച്ചി: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ മുൻ എംഎൽഎ പി.സി. ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായി. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി. ജോർജ് എത്തിയത്. കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനാണ് പി.സി.ജോര്‍ജ് പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായത്.
പി.സി.ജോര്‍ജ് ഹാജരാകുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും എത്തി. പി.സി. ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാണ് പിഡിപി പ്രവർത്തകരുടെ ആവശ്യം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജോർജിനു പിന്തുണയുമായി ബിജെപി പ്രവർത്തകരും സ്റ്റേഷനു മുന്നിലെത്തിയിട്ടുണ്ട്. അറസ്റ്റ് അംഗീകരിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ, തുടങ്ങിയ മുതിർന്ന് നേതാക്കാളും സ്റ്റേഷനിലുണ്ട്.