പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്ലിനിക്കൽ ലാബിന്റെ പ്രവർത്തനം വിപുലീകരിച്ചു. ക്ലിനിക്കൽ ലാബിൽ കൂടുതൽ ആധുനിക രോഗനിർണ്ണയ ഉപകരണങ്ങൾ എത്തിച്ചു. നഗരസഭാ പ്രദേശത്തെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ രോഗനിർണ്ണയവും ആരോഗ്യസ്ഥിതിയും പരിശോധിക്കുന്ന ലാബിൽ പുതിയതായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനം ജോസ്.കെ.മാണി എം.പി.നിർവ്വഹിച്ചു.
ചടങ്ങിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനു, ലീന സണ്ണി, ബിജി ജോജോ എന്നിവരും പങ്കെടുത്തു. രാവിലെ 6.30 മുതൽ 4.30 വരെ പരിശോധനക്കായി രക്തസാമ്പിൾ ഇവിടെ ശേഖരിക്കും.
വളരെ കുറഞ്ഞ നിരക്കിലുള്ള പരിശോധനാ പാക്കേജുകൾ ലഭ്യമാക്കിയതായും ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. ബ്ലഡ് ഷുഗർ പരിശോധനയ്ക്ക് വെറും അഞ്ചു രൂപ മാത്രമാണ് ഇവിടെ ഈ ടാക്കുക. രക്തസമ്മർദ്ദ പരിശോധന ഉൾപ്പെടെ ചില സേവനങ്ങൾ സൗജന്യവുമാണ്. നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി ഇനിയും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു മനു എന്നിവർ പറഞ്ഞു.