പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: പാലാ സി.ഐയുടെ പേരിൽ വാട്ട്സ്ആപ്പിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതുവഴി സന്ദേശമയച്ച് പണംതട്ടാൻ ശ്രമം. ഫേസ്ബുക്കിൽനിന്ന് പാലാ സി.ഐ കെ.പി. തോംസണിന്‍റെ ചിത്രവും മറ്റ് വിവരങ്ങളും ശേഖരിച്ചശേഷം മറ്റൊരു നമ്പറിൽ ഫോട്ടോയും വിവരങ്ങളും ചേർത്ത് വാട്ട്സ്ആപ് ഗ്രൂപ് നിർമിക്കുകയായിരുന്നു.
തുടർന്ന് പണം ആവശ്യപ്പെട്ട് ഫോണിലുള്ള നമ്പറുകളിലേക്ക് സന്ദേശം അയച്ചു. സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് അറിയുന്നത്. ഇതോടെ ടോംസൺ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും തട്ടിപ്പിനെക്കുറിച്ച് അറിയിച്ച് മുന്നറിയിപ്പ് സന്ദേശം നൽകി. ഇതിനാൽ ആരുടെയും പണം നഷ്ടമായില്ല.