Hot Posts

6/recent/ticker-posts

എം എൽ എയുടെ ഇടപെടലിൽ പാലാ ന​ഗര റോഡിലെ കുഴികളടച്ചു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: മാണി സി കാപ്പൻ എം എൽ എ നേരിട്ടിടപെട്ടതോടെ  മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ രൂപപ്പെട്ട  കുഴികൾ പൊതുമരാമത്ത് വകുപ്പ് അടച്ചു. സ്റ്റേഡിയം ജംഗ്ഷനു സമീപം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. കുഴികളിൽ ചാടി വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നതും നിത്യ സംഭവമായിരുന്നു.  

കനത്ത മഴ പെയ്താലോ രാത്രിയായാലോ ഈ കുഴികൾ ഡ്രൈവർമാർക്കു കാണാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മഴയ്ക്കു മുമ്പ് ഈ ഭാഗത്തെ ടാറിംഗ് ഇളകിപ്പോയിത്തുടങ്ങിയിരുന്നുവെങ്കിലും സമയോചിതമായി പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ വ്യാപക പരാതി ഉയർന്നിരുന്നു. 


വിഷയം ശ്രദ്ധയിൽപ്പെട്ട മാണി സി കാപ്പൻ എം എൽ എ റോഡിലെ കുഴികൾ അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കു നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നു സംഭവ സ്ഥലത്തെത്തിയ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് അധികൃതർ റോഡിലെ കുഴികൾ അടച്ചു. നിരന്തരം പ്രശ്നം ഉണ്ടാവുന്ന ഈ ഭാഗത്ത് ടൈൽ പാകാൻ അധികൃതർക്കു നിർദ്ദേശം നൽകിയതായി മാണി സി കാപ്പൻ അറിയിച്ചു. 


മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അഡ്വ ബേബി സൈമൺ, ടി വി ജോർജ്, എം പി കൃഷ്ണൻനായർ എന്നിവരും എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു. റോഡിൻ്റെ കുഴികൾ അടയ്ക്കാൻ അടിയന്തിര നടപടി സ്വീകരിച്ച മാണി സി കാപ്പൻ എം എൽ എ യെ ജനവേദി അഭിനന്ദിച്ചു. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിനു പെരുമന, ജോസഫ് കുര്യൻ, ജസ്റ്റിൻ ജോർജ്, വിദ്യാധരൻ വി റ്റി, ബിനോഷ് പി പി തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു