പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: തിരക്കേറിയ സംസ്ഥാന പാതയിലെ നഗരവീഥികളിൽ തകർന്ന ഭാഗങ്ങൾ ബി.എം & ബി.സി നിലവാരത്തിൽ തന്നെ ടാർ ചെയ്ത് കുഴി വീണ ഭാഗങ്ങൾ അറ്റകുറ്റപണി ചെയ്ത് സുരക്ഷിതമാക്കണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അധികൃതരോട് ആവശ്യപ്പെട്ടു.
കുഴികളിൽ മണ്ണ് നിറച്ചതുകൊണ്ട് പരിഹാരം ആവില്ല. ശാശ്വത പരിഹാരമാണ് ഉണ്ടാവേണ്ടത്. വാഹനങ്ങൾ ഓടുന്നതനുസരിച്ച് ഇപ്പോൾ വിരിച്ച മണലും മിറ്റലും ഇളകി പോവുകയേയുള്ളൂ എന്നും മിറ്റലും മണലും റോഡിൽ നിരന്ന് യാത്രാ ദുരിതം ഉണ്ടാവുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുഗമവും അപകട രഹിതവും സുരക്ഷിതവുമായ വാഹന യാത്രയ്ക്ക് ഉതകുംവിധം റോഡ് സംരക്ഷിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.