പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കൊച്ചി: തിരുവന്തപുരത്തെ വിവാദ പ്രസംഗകേസിൽ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് അറസ്റ്റിലായ പിസി ജോർജ്ജിനെ കസ്റ്റഡിയിൽ വെയ്ക്കുന്ന് എന്ത് നേടാനെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. പിസി ജോർജ്ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഇന്നലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പിസി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും സമാന കുറ്റകൃത്യം വീണ്ടും ആവർത്തിച്ചെന്നും ഹർജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. പിസി ജോർജ്ജ് പറഞ്ഞതൊക്കെ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തിന് കസ്റ്റഡിയിൽ തുടരണമെന്നും ഏത് തരത്തിലുള്ള അന്വേണമാണ് നടക്കുന്നതെന്നും സിംഗിൾ ബഞ്ച് ആരാഞ്ഞു.
ഈ ചോദ്യങ്ങൾക്ക് മറുപടി നല്കാൻ സർക്കാറിന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടിഎ ഷാജി സമയം തേടി. തുടർന്ന് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ച് ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.