പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
നടപ്പാത ടാർ ചെയ്യാതെ ദുരിതത്തിലായിരുന്ന തൃക്കയിൽ കടവ് നിവാസികൾക്ക് താൽക്കാലിക ആശ്വാസമായി നഗരസഭ കാൽനട യാത്ര സൗകര്യം ഒരുക്കി.
നടപ്പാത ഇല്ലാത്തത് മൂലമുള്ള ചെത്തിമറ്റം തൃക്കയിൽ കടവ് റോഡ് നിവാസികളുടെ ബുദ്ധിമുട്ടുകളും തുടർന്നുണ്ടായ സംഭവങ്ങളും ബിഎം ടിവിയും റിപ്പോർട്ട് ചെയ്തിരുന്നു.
മാധ്യമങ്ങളുടെ ശക്തമായ ഇടപെടലിലാണ് തങ്ങൾക്ക് നടപ്പാതയെങ്കിലും ഉണ്ടായതെന്ന് റിവർവാലി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ഗോപി, വിൻസെൻഷ്യൻ സെമിനാരി റെക്ടർ ഫാ. ജോർജ്ജ് പൂനാട്ട്, പിഎം മാത്യു, കെജി ദാസ് മേഴ്സി ഡേവിഡ്, ലൗലി തങ്കച്ചൽ, മാത്തുക്കുട്ടി, തോമസ് അമ്മിയോനിക്കൽ, രമണി ഗോപി, ശോഭന ദാസ് തുടങ്ങിയവർ പറഞ്ഞു.