Hot Posts

6/recent/ticker-posts

തീക്കോയി സർവീസ് സഹകരണ ബാങ്ക് പച്ചക്കറി കർഷകരെ ആദരിച്ചു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


തീക്കോയി സർവീസ് സഹകരണ ബാങ്ക് മികച്ച പച്ചക്കറി കർഷകരെ അവാർഡ് നൽകി ആദരിച്ചു. ബാങ്ക് നടപ്പിലാക്കുന്ന ‌"പച്ചക്കറിയിൽ സ്വയം പര്യാപ്തത ഓരോ വീട്ടിലും- വിഷരഹിത പച്ചക്കറി കൃഷി" പദ്ധതിയുടെ ഭാ​ഗമായാണ് മികച്ച പച്ചക്കറി കർഷകർക്ക് ക്യാഷ് അവാർഡും പ്രോത്സാഹന സമ്മാനങ്ങളും നല്കിയത്. ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആയിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തിരുന്നു. 



അതിൽ നിന്നും മികച്ച രീതിയിൽ കൃഷി ചെയ്തവർക്കാണ് സമ്മാനങ്ങൾ നല്കിയത്. ഒന്നാം സമ്മാനം വഴിക്കടവ് എഫ് സി കോൺവെന്റ് കരസ്ഥമാക്കി. 5  പേർ രണ്ടാം സമ്മാനത്തിനും 4 പേർ മൂന്നാം സമ്മാനത്തിനും അർഹരായി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാന​ങ്ങളും നല്കി. 


ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.വി ജെ ജോസ് അവാർഡുകൾ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സി കെ ​ഗോപി മലയിൽ, മുൻ പ്രസിഡന്റുമാരായ പി എസ് സെബാസ്റ്റ്യൻ പാംബ്ലാനിൽ, എം ഐ ബേബി മുത്തനാട്ട്, ഭരണസമിതി അം​ഗങ്ങളായ അമ്മിണി തോമസ്, വി സി ജോർജ്ജ്, ബേബി പുതനപ്രകുന്നേൽ, ജോയ് പൊട്ടനാനിയിൽ, ടികെ ബാലകൃഷ്ണൻ, ജോർജ്ജ് അ​ഗസ്റ്റിൻ, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്, ലിസി പോർക്കാട്ടിൽ, ലാലി താഴത്തുപറമ്പിൽ, പി എം സെബാസ്റ്റ്യൻ, സെക്ട്രട്ടറി ജോയ്സി ജേക്കബ്, കൃഷി ഓഫീസർ ഹണി ലിസ ചാക്കോ തുടങ്ങിയവർ പ്രസം​ഗിച്ചു.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു