Hot Posts

6/recent/ticker-posts

മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ വീഴ്ച; ഈരാറ്റുപേട്ട നഗരസഭയ്ക്ക് പിഴ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


ഈരാറ്റുപേട്ട: മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ നഗരസഭ 23 ലക്ഷം രൂപ പിഴ അടയ്ക്കാൻ ഹരിത ട്രൈബ്യൂണൽ നോട്ടിസ്. മാലിന്യം സംസ്കരണം സംബന്ധിച്ചു ഹരിത ട്രൈബ്യൂണൽ നൽകിയിരുന്ന മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ. 2020 ഏപ്രിൽ മുതലുള്ള 23 മാസം പ്രതിമാസം 1 ലക്ഷം രൂപ വീതം പിഴ ഒടുക്കണം. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കണം, വീടുകളിൽ നിന്നു തരംതിരിച്ചു മാലിന്യം ശേഖരിക്കണം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് എല്ലാ പ്രധാന കേന്ദ്രങ്ങളിലും സംഭരണ കേന്ദ്രങ്ങൾ തുടങ്ങണം, മാലിന്യ സംസ്കരണത്തിനായി റിങ് കംപോസ്റ്റ് സംവിധാനം ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഹരിത ട്രൈബ്യൂണൽ നൽകിയത്. 2020 ഏപ്രിൽ മുതൽ ട്രൈബ്യൂണൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. 



പ്രതിദിനം ഒരു ടണ്ണോളം മാലിന്യമാണ്  നഗരസഭ ശേഖരിക്കുന്നത്. ഇതിൽ പ്ലാസ്റ്റിക് മാലിന്യം നഗരസഭയുടെ പുതിയ കെട്ടിടം നിർമിക്കാനായി തറക്കല്ലിട്ടിരിക്കുന്ന സ്ഥലത്താണ് ശേഖരിക്കുന്നത്. ജൈവ മാലിന്യം തേവരുപാറയിലെ കേന്ദ്രത്തിലേക്കും മാറ്റും. ഈരാറ്റുപേട്ട മഞ്ചാടിത്തുരുത്തിൽ നഗരസഭയുടെ പുതിയ കെട്ടിടത്തിനു കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ സമയത്ത് തറക്കല്ലിട്ടിരുന്നു.  കിഫ്‌ബിയിൽ നിന്നും 8 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് ബഹുനില കെട്ടിടം പണിയാനായിരുന്നു പദ്ധതി. സ്ഥലത്ത് നേരത്തെ പ്രവർത്തിച്ചിരുന്ന സ്ലോട്ടർ ഹൗസ് മതിയായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതിരുന്നതിനാൽ പ്രവർത്തനം  നിർത്തലാക്കിയിരുന്നു. 

10 അടിയോളം ഉയരത്തിലാണ് ചാക്കുകളിൽ കെട്ടിയ പ്ലാസ്റ്റിക് മാലിന്യം  ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഈ സ്ഥലം മീനച്ചിലാറിന്റെ തീരത്തായതിനാൽ മഴയത്ത് മാലിന്യങ്ങൾ നദിയിൽ എത്തുകയും സമീപത്തെ തടയണയിൽ അടിയുകയും ചെയ്യുന്നു. സമീപ പ്രദേശത്ത് ആരാധനാലയങ്ങളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട് . ഹരിത കർമസേനയുടെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതോടൊപ്പം മറ്റു മാലിന്യങ്ങളും തള്ളുന്നതിനാൽ പ്രദേശമാകെ രൂക്ഷമായ ദുർഗന്ധമാണ്.
 

ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന നഗരസഭയുടെ കീഴിലുള്ള തേവരുപാറ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ  കൂടിക്കിടക്കുന്ന പഴയ മാലിന്യം നീക്കം ചെയ്യാനുള്ള നടപടികളും വൈകുന്നു. വർഷങ്ങളായി മലമുകളിൽ കിടക്കുന്ന മാലിന്യം സമീപവാസികൾക്ക് ദുരിതമാണ്. ഇവിടെ നിന്നും ഒഴുകിയിറങ്ങുന്ന മലിനജലം നേരെ എത്തുന്നത് നിരവധി ശുദ്ധജല വിതരണ പദ്ധതികൾ നിലവിലുള്ള മീനച്ചിലാറ്റിലേക്കാണ്.

നഗരസഭയിലെ തന്നെ ഏറ്റവും ഉയർന്ന പ്രദേശത്താണ് മാലിന്യ സംസ്‌കരണ കേന്ദ്രം നിലകൊള്ളുന്നത്. മുൻപ് മാലിന്യം കൊണ്ടുവന്ന് തള്ളുന്ന സ്ഥലമായിരുന്ന ഇവിടെ ഏതാനും വർഷം മുൻപ് സംസ്‌കരണ കേന്ദ്രം നിർമിച്ചു. നിലവിൽ ജൈവമാലിന്യങ്ങൾ സംസ്‌കരിച്ചു വളമാക്കുന്നുണ്ടെങ്കിലും വലിയ മലയായി കൂടിക്കിടക്കുന്ന മുൻ കാലങ്ങളിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ദുരിതമായി അവശേഷിക്കുകയാണ്. അതേസമയം, വാഹനത്തിലെത്തിക്കുന്ന മാലിന്യം ഇപ്പോഴും ഇവിടെ തള്ളുകയും ചെയ്യുന്നു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു