പാലാ പൊൻകുന്നം റൂട്ടിലെ വാഹന അപകടങ്ങൾ തുടർ കഥയാകുന്നു. ഇന്ന് രാവിലെയും പൊൻകുന്നം റൂട്ടിൽ വാഹനാപകടമുണ്ടായി.
മഞ്ചക്കുഴിക്കടുത്ത് മടുക്കക്കുന്ന് പള്ളിയുടെ ഭാഗത്താണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ടുവന്ന ഇന്നോവയും, പെട്ടിജീപ്പും തമ്മിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി.