കോട്ടയം: കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനത്തിനൊരുങ്ങി കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ.രാത്രി യാത്രക്കാർക്ക് വിശ്രമ സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമമുറി, പുരുഷന്മാർക്കും സ്ത്രീകൾക്കും ആധുനിക ടോയ്ലറ്റ് സംവിധാനം, റിസർവേഷൻ കൗണ്ടർ, പൊലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങളാണ് പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുള്ളത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടുകോടി ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമിക്കുന്നത്. അന്തിമഘട്ടത്തിലെത്തിയ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
ഒരേസമയം 10 ബസുകൾ നിരനിരയായി ടെർമിനലിന് മുന്നിൽ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പുറപ്പെടുന്ന ബസുകൾ മാത്രമാകും ടെർമിനലിന്‍റെ മുന്നിലെത്തുക. സ്റ്റാൻഡിലെത്തുന്ന മറ്റ് ബസുകളുടെ പാർക്കിങ് ടെർമിനലിന്റെ മറുവശത്താണ്.