കൊച്ചി: കനത്ത മഴയെത്തുടർന്ന് റെയിൽട്രാക്കിൽ വെള്ളക്കെട്ടുണ്ടായതും സിഗ്നൽ തകരാറുകളും കാരണം എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
കൊല്ലം–എറണാകുളം മെമു തൃപ്പൂണിത്തുറ വരെയേ സർവീസ് നടത്തിയുള്ളൂ. മംഗള എക്സ്പ്രസ് എറണാകുളം ടൗണിൽ സർവീസ് അവസാനിപ്പിച്ചു.
പരശുറാം എറണാകുളം ടൗൺ സ്റ്റേഷൻ വഴിയാണ് ഓടുന്നത്. ദീർഘദൂര ട്രെയിനുകൾ വൈകുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.