Hot Posts

6/recent/ticker-posts

അണക്കെട്ടുകൾ തുറന്നിട്ടും ജലനിരപ്പിൽ കുറവില്ല



ചെറുതോണി: അണക്കെട്ടുകള്‍ തുറന്നിട്ടും ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.86 അടിയായി. 



ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല. ഈ സാഹചര്യത്തില്‍ തുറന്നു വെച്ചിട്ടുള്ള ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും. 



മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളവും വൃഷ്ടിപ്രദേശത്തെ ഇടവിട്ടുള്ള മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതുമാണ് ജലവിതാനം താഴാത്തതിന് കാരണം. അഞ്ചു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഇതേത്തുടര്‍ന്ന് ചെറുതോണിപ്പുഴയിലും, പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു.




മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 140 അടിയോട് അടുക്കുകയാണ്. നിലവില്‍ ജലനിരപ്പ് 139.55 അടിയായി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സെക്കന്‍ഡില്‍ ഏഴായിരത്തോളം ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നുവിടുമെന്നാണ് സൂചന. 

മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം പെരിയാറിലേക്ക് ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. രാത്രിയില്‍ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും ഈ വീടുകളിലെ ആളുകള്‍ മാറി താമസിച്ചു. പെരിയാറിലേക്ക് കൂടുതല്‍ ജലം എത്തിയതോടെ തീരവാസികള്‍ ആശങ്കയിലാണ്. 

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു