Hot Posts

6/recent/ticker-posts

കടിക്കാൻ കുതിച്ച് ഒരു കൂട്ടം തെരുവുപട്ടികൾ, 'മിന്നൽ മുരളിയായി ഷാസ്, വീഡിയോ കാണാം


തെരുവ് നായയുടെ ആക്രണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് നാലാം ക്ലാസുകാരൻ. കണ്ണൂർ കോളയാടാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മൂന്ന് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.  കോളയാട് സ്വദേശി സമീറിന്റെ മകൻ നാലാം ക്ലാസുകാരൻ ഷാസ് ആണ് തലനാരിഴയ്ക്ക് നായ്ക്കളുടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.

സ്കൂൾ കഴിഞ്ഞ് ആലസ്യത്തിൽ നടന്നുവരികയായിരുന്നു ഷാസ്. ബാഗുമായി വീട്ടിലേക്ക് അടുക്കുമ്പോഴാണ് ഒരു കൂട്ടം തെരുവ് പട്ടികൾ അവന് നേർക്ക് ചാടിവീണത്. പെട്ടെന്ന് ബാഗ് വലിച്ചെറിഞ്ഞ് ശരവേഗത്തിൽ അവൻ ഓടി. തൊട്ടുപിന്നാലെ ഓടിയ പട്ടികൾ തൊട്ടു, തൊട്ടില്ല എന്ന നിലയിൽ എത്തി. എന്നാൽ ഒരു നിമിഷം വിട്ടുകൊടുക്കാതെ ഷാസ് ഓടിക്കൊണ്ടിരുന്നു. വിടാതെ പിന്തുടർന്ന പട്ടികൾ ഷാസ് വീട്ടിനകത്തേക്ക് കയറിയ ശേഷമാണ് നിന്നത്. വീടിനകത്തേക്ക് കയറിയപ്പോഴും പട്ടികൾ അവിടെ തന്നെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ഓട്ടത്തിനിടയിൽ ഷാസിനെ കടിക്കാനും പട്ടികൾ ശ്രമിക്കുന്നുണ്ട്. 
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു