Hot Posts

6/recent/ticker-posts

പാപ്പന് പിന്നാലെ മൂസയാകാൻ സുരേഷ് ​ഗോപി


പാപ്പന്റെ വിജയത്തിന് ശേഷം സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ജിബു ജേക്കബ് ചിത്രം മേ ഹൂം മൂസയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആന്‍ഡ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.



ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥാപാത്രമായിരിക്കും മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് പറയുന്നു.




വലിയ മുതല്‍മുടക്കില്‍ എത്തുന്ന ചിത്രം ഇന്ത്യയിലെ വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പൂനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , ഹരീഷ്‌കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, മിഥുന്‍ രമേശ്, ശരണ്‍, ശ്രിന്ദ, ശശാങ്കന്‍ മയ്യനാട് എന്നിവരും പ്രധാന താരങ്ങളാണ്. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.


രചന രൂപേഷ് റെയ്ന്‍. റഫീഖ് അഹമ്മദ്, ഹരി നാരായണന്‍, സജാദ് എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന്‍ ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണു ശര്‍മ ഛായാഗ്രഹണവും സൂരജ് ഈ.എസ്. എഡിറ്റിങും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സജിത് ശിവഗംഗ. മേക്കപ്പ് പ്രദീപ് രംഗന്‍. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു