സ്വാതന്ത്യ ദിനാചരണത്തോടനുബന്ധിച്ച് രാമപുരം ഗ്രാമപഞ്ചായത്ത് ടൗണില്‍ പതാക ഉയര്‍ത്തിയത് ഫ്‌ളാഗ് കോഡ് ലംഘിച്ചെന്ന് ആക്ഷേപം. ടൗണിലെ റൗണ്ടാനയിൽ പഞ്ചായത്ത് പ്രസിഡന്റാണ് ദേശീയ പതാക ഉയര്‍ത്തിയത്.
എന്നാല്‍ ത്രിവര്‍ണ നിറങ്ങളിലുള്ള തോരണങ്ങള്‍ക്ക് അടിയിലായി പതാക കാണാനാവാത്ത വിധമാണ് പതാക ഉയര്‍ന്നത്. ഫ്‌ലാഗ് കോഡ് പ്രകാരം ദേശീയ പതാക മറ്റ് അലങ്കാരങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്നു നില്‍ക്കണമെന്നാണ് നിര്‍ദേശമുള്ളത്.
പഞ്ചായത്ത് സംഘടിപ്പിച്ച വിപുലമായ സ്വാതന്ത്യദിനാഘോഷ ചടങ്ങിലാണ് ഇത്തരത്തിൽ ഗുരുതര പ്രശ്‌നമുണ്ടായിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും അടക്കം വിവിധ ജനപ്രതിനിധികളും സ്‌കൂൾ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.