ഓരോ കാഴ്ചക്കാരനും വ്യത്യസ്ത കാഴ്ച അനുഭൂതി നൽകുന്ന ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്ന് പറയുന്നത്.
പലപ്പോഴും ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ നമ്മുടെ കണ്ണുകൾ കാണുന്ന കാര്യങ്ങൾ ശരിയായിരിക്കില്ല, അല്ലെങ്കിൽ ചിത്രങ്ങളിൽ നമ്മൾ കാണാത്ത ഒരുപാട് വസ്തുക്കൾ ഉണ്ടായിരിക്കാം.
നിരവധി മരങ്ങളും, പുല്ലുകളും നിറഞ്ഞ ഒരു മനോഹരമായ കാടിന്റെ ചിത്രമാണിത്. എന്നാൽ, ചിത്രം കാടിന്റെ ഭംഗി ആസ്വദിക്കാൻ മാത്രമുള്ളതല്ല, കാടിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ നിങ്ങൾ ചിത്രത്തിൽ ഒരാളെ വിട്ടുപോയിട്ടുണ്ട്.
ചിത്രത്തിൽ ഒരു തവള ചാടി നടക്കുന്നുണ്ട്. ഈ തവളയെ അഞ്ച് സെക്കൻഡ് സമയത്തിനുള്ളിൽ കണ്ടെത്താനാകുമോ?
പച്ചപ്പ് നിറഞ്ഞ വന പ്രദേശമായതുകൊണ്ട് തന്നെ, പച്ച നിറത്തിലുള്ള തവളയെ കണ്ടെത്തുന്നത് ചിലർക്ക് പ്രയാസകരമായിരിക്കും. എന്നിരുന്നാലും പലർക്കും ചിത്രത്തിൽ തവളയെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു.
ഇനിയും ചിത്രത്തിലെ തവളയെ കണ്ടെത്താത്തവർ, നിങ്ങളുടെ വലതുഭാഗത്തായി ചിത്രത്തിൽ കാണപ്പെടുന്ന രണ്ട് മരങ്ങളുടെ ഇടയിലേക്ക് സൂക്ഷ്മതയോടെ നോക്കുക. ഇപ്പോൾ തീർച്ചയായും നിങ്ങൾക്ക് തവണയെ കണ്ടെത്താനായിട്ടുണ്ടാകും