Hot Posts

6/recent/ticker-posts

ഗൗതം അദാനി ബ്ലുംബര്‍ഗ് കോടീശ്വര പട്ടികയില്‍ എത്തുന്ന ആദ്യ ഏഷ്യാക്കാരൻ


മുംബൈ: ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മൂന്നാമനായി ഗൗതം അദാനി. ഇതാദ്യമായാണ് ബ്ലുംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് ഗൗതം മൂന്നാം സ്ഥാനത്തെത്തിയത്. 



10,97,310 കോടി രൂപ (137.40 ബില്യണ്‍ ഡോളര്‍) ആണ് ഗൗതം അദാനിയുടെ ആസ്തി. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍ മാത്രമാണ് ഇനി അദാനിക്ക് മുന്നിലുള്ളത്. ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്താണുള്ളത്. 7,33,936 കോടി (91.90 ബില്യണ്‍ ഡോളര്‍) രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.




ബില്‍ഗേറ്റ്‌സിനെ പിന്നിലാക്കി ഗൗതം അദാനി നാലാമതെത്തിയത് കഴിഞ്ഞ മാസമാണ്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ മറികടന്നിരുന്നു. 


മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ബില്‍ ഗേറ്റ്‌സിനെ മറികടന്ന് കഴിഞ്ഞ മാസം ലോകത്തിലെ നാലാമത്തെ സമ്പന്നനായ വ്യക്തിയായിരുന്നു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന് 20 ബില്യണ്‍ ഡോളര്‍ കൈമാറിയിരുന്നു. ശതകോടീശ്വരന്മാരുടെ പട്ടികയിലെ വാറന്‍ ബഫറ്റ് ഇതിനകം 35 ബില്യണ്‍ ഡോളറിലധികം ചാരിറ്റിക്ക് സംഭാവന ചെയ്തിട്ടുണ്ട്. 

ഈ സാഹചര്യത്തിലാണ് അദാനി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അദാനിയും വര്‍ധിപ്പിച്ചിട്ടുണ്ട്. അറുപതാം ജന്മദിനത്തോടനുബന്ധിച്ച് ജൂണില്‍ 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് ഗൗതം അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കല്‍ക്കരി-തുറമുഖ ബിസിനസുകളില്‍ നിന്ന് ഡാറ്റ സെന്റര്‍, സിമന്റ്, മീഡിയ, ഹരിതോര്‍ജ്ജം എന്നീ മേഖലകളിലേക്ക് കൂടി ഗൗതം അദാനി ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു