Hot Posts

6/recent/ticker-posts

മാർ അഗസ്തീനോസ് കോളേജിൽ സ്വാതന്ത്ര്യദിന സന്ദേശറാലി നടത്തി


രാമപുരം മാർ അഗസ്തീനോസ് കോളേജ് ഐ  ക്യു എ സി  യുടെയും  ഉന്നത് ഭാരത് അഭിയാന്റെയും ആഭിമുഖ്യത്തിൽ  ഭാരതത്തിന്റെ  75 -ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  സ്വാതന്ത്ര്യ ദിന  സന്ദേശ റാലി നടത്തി. 



ഉച്ചകഴിഞ്ഞു  1:30 ന് കോളേജ് അങ്കണത്തിൽ നിന്നും അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ഇരുചക്രവാഹന റാലി നടന്നു.വൈസ് പ്രിൻസിപ്പൽ ഫാ.ജോസഫ് ആലഞ്ചേരിയുടെ ആമുഖ സന്ദേശത്തോടെ രാമപുരം സബ് ഇൻസ്‌പെക്ടർ അരുൺകുമാർ
പിഎസ് റാലി ഫ്ളാഗ്ഓഫ്  ചെയ്തു. 




രാമപുരം ടൗണിൽ നടത്തിയ സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ റവ .ഡോ. ജോർജ് വർ​​ഗീസ് ഞാറക്കുന്നേൽ സ്വാതന്ത്ര്യദിന    സന്ദേശം നൽകി. കോളേജ് അധ്യാപകൻ സുബിൻ  ജോസ്  മാജിക്‌ഷോ അവതരിപ്പിച്ചു. 




സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, പ്രോഗ്രാം കോർഡിനേറ്റർ മനോജ് സി ജോർജ് , വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ , സിജി ജേക്കബ്, അദ്ധ്യാപകരായ  പ്രകാശ് ജോസഫ്, രാജീവ്  ജോസഫ് , വിജയകുമാർ പി ആർ,  മനീഷാ ബേബി , രതി സി ആർ, വിദ്യാർത്ഥി പ്രതിനിധി നേഹാ സനോജ്  തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു