Hot Posts

6/recent/ticker-posts

ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണം: ജോസ് കെ മാണി എംപി


ഹയർസെക്കൻഡറി മൂന്നാംഘട്ട അലോട്ട്മെൻറ് വന്നിട്ടും കോട്ടയം ജില്ലയിലെ പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട ഗ്രൂപ്പും സ്കൂളുകളും ലഭ്യമല്ലാതെ വന്നിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളിൽ മാർജിനിൽ ഇൻക്രീസ് നൽകി കുട്ടികൾക്ക് ഉപരിപഠന സൗകര്യമൊരുക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. 



ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. അതേപോലെ എൻട്രൻസ് പരീക്ഷ പരിശീലന കേന്ദ്രമായ ബ്രില്യന്റ് സ്റ്റഡി സെൻറർ പാലായിൽ ആയതിനാൽ കൂടുതൽ കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നതും കോട്ടയം ജില്ലയിലെ കുട്ടികളുടെ പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധിയിലാക്കുന്നു. 




സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഇത്തരത്തിൽ സീറ്റ് വർദ്ധന നടത്തിയത് പോലെ കോട്ടയം ജില്ലയിലെ സ്കൂളുകളിലും ഈ വർദ്ധനവ് ലഭ്യമാക്കണമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു