നീണ്ട നാളുകൾക്കു ശേഷം ഷാജി കൈലാസ് സംവിധായകനായി മടങ്ങിയെത്തിയ ചിത്രമാന് കടുവ. കുര്യാച്ചൻ എന്ന നായക വേഷം ചെയ്തത് പൃഥ്വിരാജ് ആണ്. ഈ സിനിമയിലെ കുര്യച്ചന്റെ വീട് പലരും മറ്റു ചിത്രങ്ങളിൽ കണ്ടതായി ഓർക്കുന്നുണ്ട്. എന്നാൽ വീട് മാത്രമല്ല, ഈ സിനിമയിൽ നടൻ മമ്മൂട്ടിയുമുണ്ട്. ഇക്കാര്യം സോഷ്യൽ മീഡിയ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. സിനിമ മുഴുവനും തിയേറ്ററിലും ഒ.ടി.ടിയിലുമായി കണ്ടിട്ടും നിങ്ങൾ മമ്മൂട്ടിയെ കണ്ടിരുന്നോ?
സിനിമ കണ്ടവർക്ക് പോലും എളുപ്പം മനസ്സിലായില്ല എന്ന് വന്നേക്കും. പരിശോധിക്കാൻ സിനിമയുടെ വിക്കിപീഡിയയിലും അക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കടുവാക്കുന്നേൽ കുര്യൻ കോരത്ത് എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ യഥാർത്ഥ പേര്. എങ്കിൽ കടുവക്കുന്നേൽ കോരത്ത് മാപ്പിളയാണ് മമ്മൂട്ടി. ഒരിക്കൽക്കൂടി ശ്രമിച്ചാട്ടെ, ഓർക്കാൻ പറ്റുന്നുണ്ടോ?
നായകന്റെ പിതാവായി ഈ ഛായാചിത്രത്തിൽ കാണുന്നത് മമ്മൂട്ടിയെ തന്നെയാണ്. വില്ലന്റെ അച്ഛൻ കരിങ്കണ്ടത്തിൽ ചാണ്ടിക്കുഞ്ഞായി ചിത്രത്തിൽ കണ്ടത് നടൻ എൻ.എഫ്. വർഗീസിനെയും