കാവുംകണ്ടം : എസ്.എം.വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കടനാട് ഫൊറോന കാവുംകണ്ടം യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ചൊവ്വാഴ്ച കാവുംകണ്ടത്ത് വടംവലി മത്സരം നടത്തും.
എസ്.എം.വൈ.എം. അംഗത്വമുള്ള പാലാ രൂപതയിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വടംവലി മത്സരമാണിത്. ആൺകുട്ടികൾ, പെൺകുട്ടികൾ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്.
മത്സരത്തിൽ വിജയികളാകുന്ന ആൺകുട്ടികളുടെ ടീമിന് യഥാക്രമം 10000, 8000,6000 രൂപയും പെൺകുട്ടികളുടെ ടീമിന് 6000,5000,4000 രൂപയും ക്യാഷ് പ്രൈസ് നൽകുന്നതാണ്.