കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മ, സൺഡേസ്കൂൾ, വിവിധ ഭക്ത സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ സമാഹരിച്ച് പാലാ മരിയസദനത്തിന് കൈമാറി.വിശുദ്ധ മദർ തെരേസായുടെ തിരുനാളിനോട് അനുബന്ധിച്ചാണ് ഭക്ഷണ വിതരണം നടത്തിയത്.
കാവുംകണ്ടം ഇടവകയിലെ എല്ലാ ഭക്തസംഘടനകളും ചേർന്ന് 'പാഥേയം' എന്ന പേരിൽ നടത്തിയ അന്നദാനത്തിന് ജാതിമത ഭേദമില്ലാതെ നല്ല സഹകരണം ലഭിച്ചു. വസ്ത്രം, പലചരക്കുസാധനങ്ങൾ, കാർഷികോൽപ്പന്നങ്ങൾ എന്നിവയും നൽകി.
വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ ജോർജ് വല്യാത്ത്, ടോം കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, അഭിലാഷ് കോഴിക്കോട്ട്, ഡേവിസ് കല്ലറക്കൽ, ലിസി ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.