Hot Posts

6/recent/ticker-posts

റബ്ബര്‍ വിലകുറവ് പരിഹരിക്കണം: കേരളാ കോണ്‍ഗ്രസ് (എം)


കോട്ടയം: പ്രതികൂല  കാലാവസ്ഥ മൂലം റബ്ബര്‍ ടാപ്പിംഗ് നടക്കാത്ത സാഹചര്യത്തില്‍ റബ്ബര്‍ വ്യവസായ ലോബികളുടെ ഇടപെടല്‍ മൂലം റബ്ബറിന് 175 രൂപയില്‍ നിന്നും 154 രൂപയിലേക്ക് വില കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 



ഈ കാര്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും, തോമസ് ചാഴിക്കാടന്‍ എംപിയും കേന്ദ്രത്തില്‍ ഇടപെടലുകള്‍ നടത്തി വരുന്ന ഈ സമയത്ത് പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ക്കു തുടക്കം കുറിയ്ക്കാന്‍ ജില്ലാ നേതൃതയോഗം തീരുമാനിച്ചു.




കൂടാതെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നോരുക്കളുടെ ഭാഗമായി ബൂത്ത് തലങ്ങളില്‍ ബി.എൽ.എമാരെ തിരഞ്ഞെടുക്കുന്നതിനും, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ബുത്ത് തലങ്ങളില്‍ തുടക്കം കുറിക്കുന്നതിനും തീരുമാനിച്ചു.


ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. വിജി എം തോമസ്, ജോസഫ് ചാമക്കാല, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ടോബിന്‍ കെ അലക്‌സ്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സാജന്‍ കുന്നത്ത്, എ.എം മാത്യു ആനിത്തോട്ടത്തില്‍, ജോസ് ഇടവഴിക്കല്‍, തോമസ് റ്റി.കീപ്പുറം, ജോജി കുറത്തിയാടന്‍, ബെന്നി വടക്കേടം, ജോയി ചെറുപുഷ്പം തുടങ്ങിയവര്‍ പ്രസംഗിച്ചു. 

സ്റ്റിഫന്‍ ജോര്‍ജ്ജ്, ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു, ബേബി ഊഴത്തുവാല്‍, ഫിലിപ്പ് കുഴികുളം, നിര്‍മ്മല ജിമ്മി, ഡോ.സിന്ധുമോള്‍ ജേക്കബ്, സഖറിയാസ് കുതിരവേലി, ജോര്‍ജ്ജുകുട്ടി ആഗസ്തി, പ്രദീപ് വലിയപറമ്പില്‍, സിറിയക് ചാഴികാടന്‍, എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

ഇതിന്റെ ഭാഗമായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എംപി, തോമസ് ചാഴികാടന്‍ എംപി, ചീഫ് വിപ്പ്, ഡോ.എന്‍.ജയരാജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15-ാം തീയതിക്കുള്ളില്‍ നിയോജക മണ്ഡലം കമ്മറ്റികള്‍ പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചതായി കേരളാ കോണ്‍ഗ്രസ് (എം) നേതാക്കൾ അറിയിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു