Hot Posts

6/recent/ticker-posts

ഇന്ദിരയായി മഞ്ജു വാര്യർ


ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറില്‍ ഞെട്ടിച്ച് മഞ്ജുവാരിയറിയരുടെ പുതിയ ചിത്രം. ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിനും ചിത്രത്തിനൊപ്പം ഉണ്ട്. 

സ്വാതന്ത്ര്യദിനആശംസയുമായി എത്തിയ 'വെള്ളരിപട്ടണ'ത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറികഴിഞ്ഞിരിക്കുകയാണ്. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നും പോസ്റ്ററില്‍ നിന്നും വ്യക്തം.

'രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വര്‍ഷം' എന്നതാണ് പോസ്റ്ററിലെ വാചകത്തിൽ എഴുതിയിരിക്കുന്നത്. 

ചിത്രം കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണെന്ന സൂചനനല്‍കുന്നതായിരുന്നു നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ക്യാരക്ടര്‍ റീലുകളും വ്യക്തമാക്കുന്നത്. 

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.  

സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.


അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. 

പ്രൊഡക്ഷന്‍ ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.
Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്