Hot Posts

6/recent/ticker-posts

വിവാഹദിനത്തിൽ വരനും വധുവും പൊരിഞ്ഞ അടി, വീഡിയോ വൈറൽ


വിവാഹദിനത്തിൽ മണ്ഡപത്തിൽ വച്ച് ദമ്പതികൾ വഴക്കിടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ വൈറലായി മാറിയിരിക്കുന്നത്. മിക്കയിടത്തും വിവാഹത്തിന്റെ ആദ്യനാളുകളിൽ ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ വിവാഹം പോലും കഴിഞ്ഞിട്ടില്ല.  ചടങ്ങ് നടന്നു കൊണ്ടിരിക്കയാണ്.

അതിനിടയിലാണ് വധുവും വരനും തമ്മിൽ  അടി നടത്തുന്നത്. വിവാഹവേദിയിൽ ഇരിക്കുകയായിരുന്നു ഇരുവരും. ചടങ്ങുകൾക്കിടയിൽ വരൻ വധുവിന്റെ കൈ തട്ടി മാറ്റുന്നു. തിരിച്ചും വധു വരന്റെ  കൈ തട്ടി മാറ്റി. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത പോരാട്ടം.

ഇരുവരും പരസ്പരം ഗുസ്തി പിടിക്കുന്നതും ഒടുവിൽ വധു മറിഞ്ഞ് വീഴുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. അവരുടെ അടി കണ്ട് ചുറ്റുമുള്ളവർ തടയാൻ ശ്രമിച്ചു. ചുറ്റുമുള്ളവരുടെ ഇടപെടലുകൾ ഗൗനിക്കാതെ അവർ അടിവയ്ക്കുന്നത് തുടർന്നു. എന്നാൽ വഴക്കിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വീഡിയോ കണ്ട് ആളുകള്‍ പല തരത്തിലാണ് വീഡിയോക്ക് താഴെ കമെന്റ് ഇടുന്നത്. കൂടുതൽ ആളുകൾക്കും വഴക്കിന്റെ കാരണം അറിയണമായിരുന്നു. ഇവർ വിവാഹം കഴിക്കാൻ വന്നത് തന്നെയല്ലേ എന്നായിരുന്നു ഒരാളുടെ സംശയം. വിവാഹ ദിവസം തന്നെ വഴക്കിട്ടാൽ വിവാഹം ശേഷം എന്താകും അവസ്ഥയെന്നും മറ്റു ചിലർ പറഞ്ഞു. ഇത് അധികനാൾ പോകില്ലെന്നായിരുന്നു പലരുടെയും അനുമാനം.

'ഹോട്ടലിൽ തിരികെ എത്തുന്ന വരെയെങ്കിലും അവർക്ക് ഒന്ന് ക്ഷമിക്കാമായിരിക്കുന്നു. ആളുകളുടെ മുന്നിൽ വച്ചിട്ടാണോ ഇങ്ങനെ വഴക്കിടുന്നത്' എന്നും ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ, അവർ രണ്ടും സുഹൃത്തുക്കളായിരിക്കാം, തമാശയ്ക്കായിരിക്കാം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. 

Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു