Hot Posts

6/recent/ticker-posts

പാലായിൽ വ്യാപാരി വ്യവസായി സമിതി ധർണ നടത്തി


കേന്ദ്ര സർക്കാർ വ്യാപാരികൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നികുതി സമ്പ്രദായത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പാലാ ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ ധർണ നടത്തി.



ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കുമേൽ ചുമത്തിയ 5% ജി എസ് ടി പിൻവലിക്കുക, പേപ്പർ ക്യാരി ബാഗിന്റെ 18% ജി എസ് ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന ജി എസ് ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കുക, വ്യാപാര മേഖലയിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവിന് കാരണമാകുന്ന വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 




വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി രാജു ജോൺ ചിറ്റേത്ത് ധർണ ഉദ്ഘാടനം ചെയ്തു. കൊവിഡ് മൂലം തകർന്നടിഞ്ഞ വ്യാപാരി സമൂഹത്തെ പടുകുഴിയിലേയ്ക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര സർക്കാർ ഇത്തരം നികുതി സമ്പ്രദായത്തിലൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 


സമിതി പാലാ ഏരിയാ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അദ്ധ്യക്ഷത വഹിച്ചു. സമിതി നേതാക്കളായ സിബി തോട്ടുപുറം, ദീപു സുരേന്ദ്രൻ, എം ആർ രാജു, റഹിം ട്രൻസ്, ഹരിദാസ് കെ ആർ, ഷിജു തോമസ്, ഹരി ബോസ്, വി പി ബിജു എന്നിവർ സംസാരിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു